മലപ്പുറം: വിവാഹമോചനങ്ങൾ വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് കാന്തപുരം
എ.പി അബൂബക്കർ മുസ്ലിയാർ. പണ്ഡിതന്മാർ ഇല്ലാത്തതിനാൽ ലോകത്ത് അസാന്മാർഗിക പ്രവർത്തനങ്ങൾ കൂടുന്നു. വിജ്ഞാനമില്ലാത്തതിനാലാണ് സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ വർദ്ധിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷകത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇക്കാലത്ത് തലാഖ് ചൊല്ലുന്നത് കൂടുതലാണെന്നും തലാഖുകൾ വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്നുമായിരുന്നു കാന്തപുരം പറഞ്ഞത്.















