ഒഡീഷയിലെ ഗജപതിയിലെ ഒരു ചടങ്ങിൽ പാടുന്നതിനിടെ അഡീഷണൽ ജില്ലാ കളക്ടർ( എഡിഎം) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുതിർന്ന ഉദ്യോഗസ്ഥനായ ബീരേന്ദ്ര ദാസാണ് ജഗന്നാഥ് ഭജൻ പാടുന്നതിനിടെ കുഴഞ്ഞുവീണത്. പരലഖെമുണ്ടിയിലെ ഒരു കൊട്ടാരത്തിലാണ് ഡിന്നർ ഏർപ്പെടുത്തിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഉടനെ ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതോടോെ ബെർഹാംപൂർ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഡോക്ടർമാർ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വേദിയിൽ പാടുന്നതിനിടെ അദ്ദേഹം നിലതെറ്റി കുഴഞ്ഞു വീഴുകയായിരുന്നു.
ഉദ്യോഗസ്ഥന്റെ മരണത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന മികച്ച ഉദ്യോഗസ്ഥനായിരുന്നു ബീരേന്ദ്ര ദാസെന്ന് അദ്ദേഹം പറഞ്ഞു.
OAS officer collapses and dies while singing Jagannath bhajan #WATCH | Gajapati ADM (Revenue) Birendra Kumar Das collapsed and died while singing a bhanjan at Brundaban palace in Paralakhemundi on Wednesday night #Odisha #bhajan #OASOffircer #BirendraDas pic.twitter.com/dCvL5A3z4M
— Argus News (@ArgusNews_in) July 11, 2024