പെഷവാർ: സൗദിയിൽ നിന്ന് 297 യാത്രക്കാരുമായി പോയ വിമാനത്തിൽ തീപിടിത്തം. സൗദിയിലെ റിയാദിൽ നിന്ന് പാകിസ്താനിലെ പെഷവാറിലേക്ക് യാത്ര പുറപ്പെട്ട എസ് വി 792 വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായി സൗദി എയർലൈൻസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
വിമാനത്തിന്റെ ടയറുകളൊന്നിൽ നിന്ന് തീയുയരുകയായിരുന്നെന്ന് എയലൈൻസ് അധികൃതർ പറഞ്ഞു. തുടർന്ന് വിമാനം അടിയന്തരമായി പെഷവാറിൽ ലാൻഡ് ചെയ്യിച്ച് യാത്രക്കാരെ എമർജൻസി എക്സിറ്റിൽ കൂടി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Saudi Airline’s plane ✈️ got fire at Peshawar airport, safety protocols are activated. pic.twitter.com/iuxq6mmxjd
— فرحان الحق کیانی (@Farhan_Kiyani) July 11, 2024
സാങ്കേതിക തകരാറാണ് വിമാനത്തിനുണ്ടായ തീപിടിത്തത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളും ഇപ്പോൾ സുരക്ഷിതരാണെന്ന് അധികൃതർ പറയുന്നു.















