യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത് നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ഇടി പരീക്ഷയിൽ ത്രീ സ്റ്റാർ റേറ്റിംഗാണ് കാറിന് ലഭിച്ചത്. യൂറോപ്പ്-സ്പെക്ക് കാറിന് മിക്സഡ് സ്കോറുകൾ ലഭിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും യാത്രക്കാരുടെ സംരക്ഷണത്തിന് യഥാക്രമം 67 ശതമാനവും 65 ശതമാനവും സ്കോറുകൾ വാഹനം നേടി.
സുരക്ഷാ സഹായ സംവിധാനങ്ങൾ 62 ശതമാനം സ്കോർ നേടി. എന്നിരുന്നാലും, ഇന്ത്യയിൽ വാഗ്ദാനം ചെയ്യാത്ത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ പാക്കിംഗ് പോലുള്ള ചില കാര്യങ്ങളിൽ യൂറോപ്യൻ കാർ മാരുതി സുസുക്കി സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമാണ്. ഫ്രണ്ടൽ ഓഫ്-സെറ്റ് ഇംപാക്ട് ടെസ്റ്റിൽ മുതിർന്ന യാത്രക്കാരുടെ തലയ്‌ക്ക് സ്വിഫ്റ്റ് നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. അതേസമയം നെഞ്ചിന്റെ ഭാഗത്തുള്ള സംരക്ഷണം ഡ്രൈവർക്ക് ദുർബലവും ഫ്രണ്ട് യാത്രക്കാരന് നാമമാത്രവുമാണ്.
കാലുകൾക്കുള്ള സംരക്ഷണവും മതിയായതും നാമമാത്രവുമാണെന്നും Euro NCAP അഭിപ്രായപ്പെട്ടു, ‘ഡാഷ്‌ബോർഡിന്റെ ചില ഭാഗങ്ങൾ വ്യത്യസ്ത വലുപ്പത്തിലുള്ള യാത്രക്കാരുടെ കാൽമുട്ടുകൾക്കും തുടയെല്ലിനും അപകടമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.















