പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പാചകം ചെയ്തതിന് പന്തളത്ത് ഹോട്ടൽ പൂട്ടിച്ചു. പന്തളത്തെ ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സ്ഥലത്ത് ആഹാരം പാകം ചെയ്യുന്നതായി കണ്ടെത്തിയത്.
ശുചിമുറിക്ക് സമീപത്തായി ചിക്കൻ മസാല പുരട്ടി വച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. പന്തളം ആയുർവേദ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് അടുത്തിടെ ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നഗരസഭ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തിയത്.
ഹോട്ടലിന്റെ പുറകുവശത്തെ ശുചിമുറിക്ക് സമീപത്താണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ മസാല പുരട്ടിവെച്ചിരുന്ന ചിക്കനും മറ്റും കയ്യോടെ പരിശോധനയ്‌ക്കിടെ പിടികൂടുകയും ചെയ്തിരുന്നു.















