ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും കല്യാണ വർക്ക് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി വെഡ്ഡിംഗ് വീഡിയോഗ്രാഫർ വിശാൽ പഞ്ചാബി. അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വിവാഹ വർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആലിയയും രൺബീറും എന്നെ സമീപിച്ചത്. എന്നാൽ ആ സമയത്ത് ലണ്ടനിലെ ഒരു കല്യാണ വർക്ക് എനിക്കുണ്ടായിരുന്നു. ഒരു സെലിബ്രിറ്റിയുടെയും വിവാഹ വീഡിയോ വർക്ക് നിരസിക്കാൻ എനിക്ക് താത്പ്പര്യമില്ല. പക്ഷേ ലണ്ടനിലെ എന്റെ കസ്റ്റമറെ പിണക്കാൻ ഞാൻ തയ്യാറല്ലായിരുന്നു’.

എല്ലാ സെലിബ്രിറ്റികളും കല്യാണത്തിന് ഒന്നോ രണ്ടോ ആഴ്ചയുള്ളപ്പോഴാണ് വർക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ ആ സമയത്ത് വേറെ ആളുകൾക്ക് വാക്ക് കൊടുത്തിരിക്കുകയാണെങ്കിൽ പോകാൻ കഴിഞ്ഞെന്ന് വരില്ല.

അന്ന് അവരുടെ കല്യാണത്തിനും ഇതാണ് സംഭവിച്ചത്. എനിക്ക് എത്താനായിരുന്നെങ്കിൽ അതി മനോഹരമായ വീഡിയോ ഞാൻ അവർക്ക് സമ്മാനിക്കുമായിരുന്നു- വിശാൽ പഞ്ചാബി പറഞ്ഞു.

വിരാട് കോലി-അനുഷ്ക ദമ്പതികളുടെയും ദീപിക പദുക്കോൺ- രൺവീർ സിംഗ് എന്നിവരുടെയും വിവാഹ വീഡിയോ വിശാലാണ് ചെയ്തത്.
















