ജയ്പൂർ ; സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത് .
വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്നു സംഭവം. പുലർച്ചെ 4 മണിയോടെ ജയ്പുർ വിമാനത്താവളത്തിലെ ‘വെഹിക്കിൾ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ചതു തടഞ്ഞ എഎസ്ഐയെയാണ് എയർലൈനിലെ ഫുഡ് സൂപ്പർവൈസറായ യുവതി അടിച്ചത്.
നാലു സഹപ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് എഎസ്ഐ ഗിരിരാജ് പ്രസാദിനെ യുവതി തല്ലിയത് . യുവതിയോട് സുരക്ഷാ പരിശോധനയ്‌ക്കു ഹാജരാകാനും എഎസ്ഐ ആവശ്യപ്പെട്ടിരുന്നു .എന്നാൽ എസ്ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുൻപു തന്നെ ഇവർ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയായിരുന്നു.















