മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. തികച്ചും പരമ്പരാഗത ആചാരങ്ങളോടെയാണ് വിവാഹം വിവാഹം നടന്നത്.
നവദമ്പതികളെ അനുഗ്രഹിക്കാൻ വിദേശത്ത് നിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് മുംബൈയിലെത്തിയത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ നടന്നത്.
പരസ്പരം ഹാരമണിയിക്കുന്ന അനന്തിന്റെയും രാധികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൈനീസ് അംബാസിഡൻ സു ഫിറോങ് ചടങ്ങിനെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. വിവാഹത്തിന് അണിനിരന്ന സിനിമാ ലോകത്തെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.
Great wedding! First time to attend in India! Best wishes to the new couple and double happiness! pic.twitter.com/2O4VYp7gTd
— Xu Feihong (@China_Amb_India) July 12, 2024
ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്ന് ഒരുക്കിയ അതിമേനാഹരമായ ലഹങ്കയാണ് രാധിക വിവാഹത്തിന് ധരിച്ചിരുന്നത്.
ഗുജറാത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അംബാനി കുടുംബം ധരിച്ചത്.
ചുവന്ന നിറത്തിലുള്ള ഷെർവാണിയായിരുന്നു അനന്തിന്റെ വിവാഹ വസ്ത്രം. നാളെ ശുഭ് ആശിർവാദ് ചടങ്ങുകൾ നടക്കും. തുടർന്ന്14-നാണ് വിരുന്ന് സൽക്കാരം സംഘടിപ്പിച്ചിരിക്കുന്നത്.
യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുടുംബത്തോടൊപ്പമാണ് വിവാഹത്തിനെത്തിയത്.
#WATCH | Former United Kingdom Prime Minister Boris Johnson arrives with family to attend Anant Ambani-Radhika Merchant’s wedding ceremony in Mumbai pic.twitter.com/EnbIsapfrj
— ANI (@ANI) July 12, 2024
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രമന്ത്രി രാംദാസ് അത്താവലേ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ശിവസേന നോതവ് ഉദ്ധവ് താക്കെറെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
#WATCH | Maharashtra CM Eknath Shinde arrives to attend Anant Ambani-Radhika Merchant’s wedding ceremony at Jio World Convention Centre in Mumbai pic.twitter.com/hVAc2CRjps
— ANI (@ANI) July 12, 2024