മമ്മൂട്ടി ചിത്രം ‘ടർബോ’ ഓഗസ്റ്റ് മുതൽ ഒടിടിയിൽ . ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് (SonyLIV) ആണ്. ഓഗസ്റ്റ് 9 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ . മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് . ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്.