ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലഭിച്ച നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ജൂലൈ 10ന് ചാമരാജനഗർ സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് നന്ദി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു . ഈ സമയം കർഷകരും , രോഗികളും മറ്റ് നിരവധി പേരും മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഈ നിവേദനങ്ങളാണ് ഇപ്പോൾ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്.
ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരത്തിലാണ് നിവേദനങ്ങൾ കണ്ടത് . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയതിൽ കർഷക സംഘടനകൾ രോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് മാപ്പ് പറയണമെന്നും കർഷകർ ആവശ്യപ്പെട്ടു.















