കമല്‍ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത് . എന്നാൽ രണ്ടാം ഭാഗത്തില്‍ സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ നിരാശപ്പെടുത്തിയെന്നാണ് വിവരം.
സംവിധായകൻ ശങ്കറിന്റേതായി രണ്ട് ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലെത്തുന്നത് . ഇന്ത്യൻ 2 കൂടാതെ രാം ചരണിന്റെ ഗെയിം ചേഞ്ചർ ആണ് ശങ്കറിന്റെ മറ്റൊരു ചിത്രം . എന്നാൽ ഇന്ത്യൻ 2 മോശമാണെന്ന പ്രചാരണം രാം ചരണിന്റെ ചിത്രത്തെയും കൂടി ബാധിക്കുമോയെന്നാണ് രാം ചരൺ ആരാധകരുടെ ആശങ്ക. ശങ്കറിന്റെ സിനിമകളിൽ ആരാധകർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യന് ലഭിക്കുന്ന പ്രതികരണം എല്ലാവരേയും വിഷമിപ്പിച്ചിട്ടുണ്ട്.
ഗെയിം ചേഞ്ചർ ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. എന്നാൽ, ‘ഇന്ത്യൻ 2’ ന് ലഭിച്ച തണുത്ത പ്രതികരണത്തിന്റെ നഷ്ടം ഗെയിം ചേഞ്ചറും അനുഭവിക്കേണ്ടി വന്നേക്കുമെന്ന് ആരാധകർ കരുതുന്നു.പൊളിറ്റിക്കൽ ത്രില്ലറായ ഈ സിനിമയിൽ രാം ചരൺ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കുറച്ചുനാൾ മുമ്പ് ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയിരുന്നു. അതിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ 250 കോടി രൂപയായിരുന്നു ബജറ്റ്, അത് ഇപ്പോൾ 450 കോടി രൂപയായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.















