അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിന്റെയും വിവാഹമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പല ഭാഷകളിൽ നിന്നുള്ള താരരാജാക്കന്മാരാണ് വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനും, അനിൽ കപൂറും, സൂര്യയും , നയൻതാരയുമൊക്കെ അംബാനി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരാനെത്തി .
ലോകത്തിലെ ഏറ്റവും ജനപ്രിയരായ സെലിബ്രിറ്റികളെല്ലാം ഈ വിവാഹ ചടങ്ങിന് അതിഥികളായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ രജനികാന്ത് വിവാഹത്തിൽ പങ്കെടുത്ത് നൃത്തം ചെയ്തതാണ് വൈറലായിരിക്കുന്നത് . ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.രൺവീർ സിംഗ്, അനിൽ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പമാണ് രജനികാന്ത് നൃത്തം ചെയ്തത്. ഈ സൂപ്പർ താരങ്ങൾക്കൊപ്പം അനന്ത്
അംബാനിയും നൃത്തത്തിൽ പങ്ക് ചേർന്നു.
ഭാര്യ ലതയും മകൾ സൗന്ദര്യ എന്നിവർക്കും , മരുമകനും , കൊച്ചുമകനുമൊപ്പമാണ് രജനികാന്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് . സൽമാൻ ഖാൻ, ഗൗരി ഖാൻ, ആര്യൻ ഖാൻ, സുഹാന ഖാൻ, വിക്കി കൗശൽ, കത്രീന കൈഫ്, സഞ്ജയ് ദത്ത്, ജെനീലിയ ദേശ്മുഖ്, റിതേഷ് ദേശ്മുഖ്, സിദ്ധാർത്ഥ്, കിയാര അദ്വാനി, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി താരങ്ങൾ അംബാനി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
https://www.instagram.com/reel/C9U1DjxS-H-/?utm_source=ig_embed&ig_rid=3c416e0f-9603-4173-9da4-d1ad93d169a0















