ഹരാരെ: നാലാം ടി 20 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ സിംബാബ് വെയ്ക്ക് ഭേദപ്പെട്ട തുടക്കം. എട്ട് ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ സിംബാബ് വെ അറുപത് റൺസ് മറികടന്നിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ സിംബാബ് വെയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. മുംബൈയുടെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും താരമായ ഫാസ്റ്റ് ബൗളർ തുഷാർ ദേശ്പാണ്ഡെയ്ക്ക് അരങ്ങേറ്റ അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മൂന്നാം മത്സരത്തിൽ ഇറങ്ങിയ ആവേശ് ഖാന് പകരമാണ് തുഷാർ ദേശ്പാണ്ഡെ ടീമിൽ ഇടംപിടിച്ചത്.
ഐപിഎല്ലിലെ തിളക്കമേറിയ പ്രകടനമാണ് തുഷാർ ദേശ്പാണ്ഡെയ്‌ക്ക് തുണയായത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ തുഷാർ നേടിയിരുന്നു. പരമ്പര തുല്യതയിലാക്കി അവസാന മത്സരത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് സിംബാബ് വെ.
വെല്ലിംഗ്ടൺ മസാകാ്ദ്‌സയ്‌ക്ക് പകരം ഓൾറൗണ്ടർ ഫറാസ് അക്രത്തിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് സിംബാബ് വെ ടീമിലെ മാറ്റം. ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുത്തത്.















