രാജ്യമൊട്ടാകെ ഏറെ കൗതുകത്തോടെയും ആശ്ചര്യത്തോടെയും കാത്തിരുന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം പര്യവസാനത്തിലെത്തിയിരിക്കുകയാണ്. അത്യാഢംബരത്തോടെയാണ് അംബാനി കുടുംബം വിവാഹം നടത്തിയത്. പ്രൗഢഗംഭീരമായ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
രാജകീയമായി ഒരുക്കിയ വിവാഹ പന്തലിൽ അതീവ സുന്ദരിയായി രാധിക, പിതാവിന്റെ കൈകൾ പിടിച്ച് അനന്തിന്റെ പക്കലിലേക്ക് വരുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. വരണമാല്യം ചാർത്തുന്നതിനിടെ അനന്തിനെയും രാധികയെയും ബന്ധുക്കൾ എടുത്തുപൊക്കിയത് വിവാഹത്തിൽ പങ്കെടുത്തവരിൽ ചിരി പടർത്തി. വിവാഹത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളും ഏറെ ശ്രദ്ധേയമായിരുന്നു.
#WATCH | Anant Ambani tied the knot with Radhika Merchant at the Jio World Convention Centre in Mumbai, yesterday. pic.twitter.com/zhbcH7x0Xj
— ANI (@ANI) July 13, 2024
ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് വധൂവരന്മാരും ബന്ധുക്കളും ധരിച്ചിരുന്നത്. ബനാറസി ലഹങ്കയിൽ രാജകുമാരിയെ പോലെ വിവാഹ പന്തലിലേക്ക് എത്തിയ രാധികയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായിരുന്നു. മനീഷ് മൽഹോത്രയാണ് രാധികയ്‌ക്കായി വസ്ത്രങ്ങൾ ഒരുക്കിയത്. സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹം രാജ്യം ഏറെ ആശ്ചര്യത്തോടെയാണ് ഉറ്റുനോക്കിയത്.















