ജയ്‌പൂർ: ബിജെപി ഇവിടെ നിലനിൽക്കുന്നത് അധികാരത്തിന് വേണ്ടിയല്ല, മികച്ച രാജ്യം കെട്ടിപ്പടുക്കാനും ജനസേവനത്തിനും വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാജസ്‌ഥാനിലെ ജയ്പൂരിൽ ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തരായിരിക്കാനുളള സമയമല്ലിത്. എല്ലാ ഗ്രാമങ്ങളിലും പോയി സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കണമെന്നും ആശയങ്ങൾ താഴെത്തട്ടിൽ എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ സമ്പന്നവും സമൃദ്ധവുമായ വികസിത ഇന്ത്യയും രാജസ്‌ഥാനും കെട്ടിപ്പടുക്കാൻ കഴിയും.
അതിനിടെ നിലവിലെ ഖാരിഫ് സീസണിൽ ധാന്യവിളകളുടെ ഉൽപാദനം ഉയർന്നതിൽ കൃഷിമന്ത്രി കൂടിയായ ശിവരാജ് സിംഗ് ചൗഹാൻ സന്തോഷം രേഖപ്പെടുത്തി. ധാന്യവിളകളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉറാദ്, മസൂദ് ഉൾപ്പെടെയുളളവ പൂർണമായി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.















