ന്യൂഡൽഹി ; അള്ളാഹു അല്ലാതെ ഈ ലോകത്ത് മറ്റൊരു ദൈവവുമില്ലെന്ന് ഗായകൻ ലക്കി അലി . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിലാണ് ലക്കി അലി ഇരവാദമുയർത്തിയിരിക്കുന്നത് . “ഇന്ന് ലോകത്ത് ഒരു മുസ്ലീമായിരിക്കുന്നത് ഏകാന്തമായ കാര്യമാണ്, പ്രവാചകന്റെ സുന്നത്ത് ഏകാന്തമായ കാര്യമാണ്, നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ വിട്ടുപോകും, ലോകം നിങ്ങളെ തീവ്രവാദി എന്ന് വിളിക്കും” എന്നായിരുന്നു ലക്കി എഴുതിയത്.
നാം ഇസ്ലാമിൽ ജീവിക്കാനും മരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ലക്കി അലി മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇസ്‌ലാമിൽ ശപിക്കപ്പെട്ടവരാണോയെന്ന ചോദ്യത്തിന് “നിങ്ങൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അത് പ്രതീക്ഷിക്കുക? ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കും, കണ്ടെത്തും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. മറ്റൊരു ദൈവമില്ല, അള്ളാഹു മാത്രമേയുള്ളൂ എന്ന് അള്ളാഹു തന്നെ പറയുന്നു.“ എന്നാണ് ലക്കി അലിയുടെ മറുപടി.
ഇതാദ്യമായല്ല ലക്കി അലി ഇത്തരം തീവ്ര മത ചിന്താഗതി പ്രകടിപ്പിക്കുന്നത്. നേരത്തെ ഇസ്രയേലിനെതിരെ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം പലസ്തീനിലേക്ക് പോകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇബ്രാഹിമിൽ നിന്നാണ് ബ്രഹ്മ എന്ന പേര് വന്നതെന്നും ബ്രാഹ്മണർ ഇബ്രാഹിമിന്റെ സന്തതികളാണെന്നും അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.















