തിരുവനന്തപുരം: കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം വഴി നടത്തിയ പരിശോധനയിൽ ജോയിയെ കണ്ടെത്തിയതായി സൂചന. സ്ഥിരീകരണത്തിനായി മുങ്ങൾ വിദഗ്ധർ ടണലിന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. റോബോട്ടിക് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ശരീരഭാഗം കണ്ടതായി സൂചന ലഭിച്ചത് ഇതുവഴിയാണ്.
ടണലിനകത്ത് 10 മീറ്ററിനുള്ളിലായാണ് ശരീരഭാഗമെന്ന് സംശയിക്കുന്നത് ദൃശ്യങ്ങൾ റോബോട്ടിക് സ്ക്രീനിൽ തെളിഞ്ഞത്. സ്കൂബാ സംഘം അവിടേക്കെത്തിയാൽ മാത്രമേ കാമറയിൽ പതിഞ്ഞത് ജോയിയാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചിൽ 25-ാം മണിക്കൂർ പിന്നിടുമ്പോഴാണ് നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്.















