ഐസ്വാൾ: കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി മിസോറം പൊലീസ്. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് 32.54 കോടി വിലമതിക്കുന്ന ലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഖൗസാൾ, ചമ്പായി പോലീസ് സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആദ്യം ലഹരി പിടികൂടിയത്. ചാമ്പായിയിൽ നിന്ന് ഐസ്വാളിലേക്ക് വരികയായിരുന്ന ബൊലേറോ കാറിൽ നിന്ന് 115.55 കിലോ മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഹനം ഓടിച്ചിരുന്ന ചമ്പായി സ്വദേശിയെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
അന്നേ ദിവസം തന്നെ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 42.87 ലക്ഷം രൂപ വിലമതിക്കുന്ന 1,429 ഗ്രാം ഹെറോയിൻ പിടികൂടുകയായിരുന്നു. കാറിൽ കടത്താൻ ശ്രമിച്ച ലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറെ പൊലീസ് പിടികൂടി.















