അംബാനി കുടുംബത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രൗഢഗംഭീരമായ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിയിരുന്നത്. മാസങ്ങളോളം നീണ്ടു നിന്ന വിവാഹാഘോഷ പരിപാടികളിൽ അനന്തും രാധികയും തിളങ്ങിയപ്പോൾ അവരെ പോലെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്ന മറ്റൊരാളുണ്ട്. ഹാപ്പി !
അനന്തിന്റെയും രാധികയുടെയും വിവാഹം അംബാനി കുടുംബം സന്തോഷത്തോടെ കൊണ്ടാടുമ്പോൾ അവരുടെ പൊന്നോമന ഹാപ്പിയും ഹാപ്പിയാണ്. അംബാനി കുടുംബത്തിന്റെ ഗോൾഡൻ റിട്രീവർ നായയാണ് ഹാപ്പി. വിവാഹത്തിൽ പങ്കെടുക്കാൻ ഹാപ്പിയും അടിപൊളിയായി ഒരുങ്ങിയിട്ടാണ് വേദിയിലെത്തിയത്.
പിങ്കും ഗോൾഡൻ നിറവും ഇടകലർന്ന ബനാറസി സിൽക്ക് ജാക്കറ്റാണ് ഹാപ്പിയ്‌ക്ക് വേണ്ടി അംബാനി കുടുംബം പ്രത്യേകം തയ്യാറാക്കിയത്. കഴുത്തിൽ വളരെ മനോഹരമായ റിബ്ബണും കൊടുത്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻഖ് ഡിസൈൻ പെറ്റ് വെയർ കമ്പനിയാണ് ഹാപ്പിക്കായി വസ്ത്രങ്ങൾ നെയ്തെടുത്തത്. ശുദ്ധമായ സിൽക്കിലാണ് ജാക്കറ്റ് നെയ്തെടുത്തതെന്ന് കമ്പനിയിലെ ജീവനക്കാർ പറഞ്ഞു.
View this post on Instagram
വിവാഹത്തിൽ അംബാനി കുടുംബത്തിന്റെ വസ്ത്രങ്ങളോട് ഇണങ്ങി നിൽക്കുന്ന ഡിസൈനാണ് ഹാപ്പിയുടെ വസ്ത്രത്തിനും നൽകിയിരിക്കുന്നത്. ഇതിനിടയിൽ ഇഷ അംബാനിയുടെ മകൾ ആദിയശക്തി ഹാപ്പിയുടെ അടുത്തേക്ക് ഓടി വരുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഹാപ്പിയാണ് സുന്ദരൻ എന്ന തരത്തിൽ നിരവധി കമന്റുകളാണ് വീഡിയയ്‌ക്ക് ലഭിച്ചത്.