സഹാറൻപൂർ: കാർഗിൽ വിജയ് ദിവസിന്റെ 25 ആം വാർഷികത്തിന് മുന്നോടിയായി സഹാറൻപൂരിൽ വ്യോമസേനയുടെ എയർഷോ. സഹാറൻപൂരിലെ സർസാവ എയർഫോഴ്‌സ് സ്‌റ്റേഷനിലായിരുന്നു എയർഷോ സംഘടിപ്പിച്ചത്. സേനാംഗങ്ങളടെ ധീരതയും വൈദഗ്ധ്യവും വിളിച്ചോതുന്നതായിരുന്നു എയർഷോയിലെ പ്രകടനം.
In commemoration of 25 years of Kargil victory, #IAF organised an air show showcasing human courage and skill. Flawless movements by Air Warrior Drill Team followed by a daring display by sky diving team #AkashGanga, impeccable formations of Rafale, Jaguar, AN-32 and Dornier… pic.twitter.com/oZtIed1lk4
— Indian Air Force (@IAF_MCC) July 14, 2024
സ്‌കൈ ഡൈവിംഗ് ടീമിനെയും സൈനിക സംഘത്തെയും വിന്യസിക്കുന്നതുൾപ്പെടെയുളള കാര്യങ്ങൾ ഷോയുടെ ഭാഗമായി ആവിഷ്‌കരിച്ചു. റഫേൽ, ജാഗ്വാർ, എഎൻ 32 വിമാനങ്ങളുടെ പ്രത്യേക ഫോർമേഷനുകളും കൗതുകമായി. കാർഗിൽ ഹീറോസിന് ആദരവ് അർപ്പിച്ച് എംഐ 17 വിമാനങ്ങൾ തീർത്ത മിസിംഗ് മാൻ ഫോർമേഷനും കാണികളെ പിടിച്ചിരുത്തുന്ന കാഴ്ചയായി.
വ്യോമസേനാ ബാൻഡിന്റെയും സൈനിക ബാൻഡിന്റെയും സംഗീത പരിപാടിയോടെയാണ് എയർഷോ അവസാനിച്ചത്. ജൂലൈ 26 നാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്.