കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. ഫുൾ ടാങ്ക് ടാങ്ക് പെട്രോളടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷാണ് അതിക്രമം കാണിച്ചത്. ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെയാണ് കൊണ്ടുപോയത്. 2,100 രൂപയ്‌ക്ക് പെട്രോൾ അടിച്ചിട്ട് 1,900 രൂപ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥൻ നൽകിയതെന്ന് അനിൽ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















