ഇന്ത്യൻ 2നെ പ്രശംസിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി സോഷ്യൽ മീഡിയ. ഉലകനായകൻ കമൽഹാസന്റെ സിനിമയോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ഇന്ത്യൻ-2 എന്നാണ് ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്. മഹത്തായ ദർശനങ്ങൾ വലിയ തോതിൽ ജീവിതത്തിലേക്ക് കൊണ്ടുവന്നെന്ന് പറഞ്ഞ് സംവിധായകൻ ശങ്കറിനേയും ലോകേഷ് പ്രശംസിക്കുന്നുണ്ട്. ഇന്ത്യൻ 3 നായി ഇനി കാത്തിരിക്കൻ വയ്യെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന് താഴെ ട്രോളുകളുടെ ചാകരായാണ് പിന്നീട് കണ്ടത്. സിനിമയിൽ പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണെയെന്നാണ് ഒരാളുടെ കമന്റ്, ഇനിയും ഇത്തരം തമാശകൾ പടച്ച് വിടരുതെന്ന് മുന്നറിയിപ്പാണ് മറ്റൊരു ഉപയോക്താവ് നൽകിയത്. ആരോ ഇദ്ദേഹത്തെ ഇന്ത്യൻ 2 ന്റെ ടൈറ്റിൽ കാർഡിനൊപ്പം പഴയ ഇന്ത്യൻ കാണിച്ചുവെന്നാണ് ഒരാൾ പ്രതികരിച്ചത്.
കമലഹാസൻ നായകനായി 1996-ൽ പ്രദർശനത്തിനെത്തിയ ശങ്കർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തിയ കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യൻ 2 പ്രക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തി. മൂന്നു മണിക്കൂർ കഷ്ടപ്പെട്ടാണ് തിയേറ്ററിൽ ഇരുന്നതെന്നാണ് പ്രേക്ഷകർ പ്രതീകരിച്ചത്. ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു.
വൈകാരികമായ രംഗങ്ങളെല്ലാം ഹാസ്യമായ രീതിയിലാണ് കമലഹാസൻ അവതരിപ്പിച്ചതെന്നാണ് മലയാളി പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.















