അമേരിക്കയിൽ അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്ന് കഥകളിയരങ്ങിലേക്ക്; പഠനം ഓൺലൈൻ ക്ലാസിൽ; ലക്ഷ്മിക്ക് ഇത് ആഗ്രഹസാഫല്യം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അമേരിക്കയിൽ അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്ന് കഥകളിയരങ്ങിലേക്ക്; പഠനം ഓൺലൈൻ ക്ലാസിൽ; ലക്ഷ്മിക്ക് ഇത് ആഗ്രഹസാഫല്യം

Janam Web Desk by Janam Web Desk
Jul 15, 2024, 06:09 pm IST
FacebookTwitterWhatsAppTelegram

വിദ്യയും കലയും അഭ്യസിക്കാൻ പ്രായമോ സ്ഥലമോ ഒരു തടസമല്ലെന്ന് നാം കേട്ടിരിക്കും. അത്തരത്തിൽ അമേരിക്കയിലെ അറ്റോർണി ജനറലിന്റെ ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിലും തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശി ലക്ഷ്മി രഞ്ജിത്ത്.

ചെറുപ്പത്തിൽ തന്നെ കഥകളി പഠിക്കണമെന്ന അതിയായ മോഹം ലക്ഷ്മിക്കുണ്ടായിരുന്നുവെങ്കിലും പഠനത്തിന്റെ തിരക്കുകൾ കൊണ്ടും, അമേരിക്കയിലേക്ക് ചേക്കേറിയതും ലക്ഷ്മിയെയും കഥകളിയെയും തമ്മിലകറ്റി. അമേരിക്കയിലെ അറ്റോർണി ജനറലിന്റെ ഓഫീസിൽ ഭാരിച്ച ജോലികൾക്കിടയിൽ എപ്പോഴോ കഥകളി എന്ന മോഹം വീണ്ടും ലക്ഷ്മിയിൽ ഉടലെടുത്തു. ആ ആഗ്രഹം അവരെ കൊണ്ടെത്തിച്ചത് കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ ഓൺലൈൻ ക്ലാസിലാണ്.

രണ്ട് വർഷം മുമ്പാണ് കഥകളി പഠനത്തിന്റെ ഓൺലൈൻ ക്ലാസിൽ ലക്ഷ്മി ചേർന്നത്. വളരെ പ്രയാസപ്പെട്ട് മുദ്രകളും ഭാവങ്ങളും അവർ പഠിച്ചെടുത്തു. രണ്ട് വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്മിയുടെ അരങ്ങേറ്റം സ്വാമിയാർ മഠത്തിൽ നടന്നു. കഥകളി കലാകാരനായിരുന്ന പിതാവ് മാഞ്ഞൂർ ഓമനക്കുട്ടന്റെ കലാസപര്യക്കുള്ള സമർപ്പണമാണിതെന്നാണ് ലക്ഷ്മി പറയുന്നത്.

ഓൺലൈൻ വഴി കഥകളി പഠിച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ലക്ഷ്മി പറയുന്നു. ഗുരുമുഖത്ത് നിന്ന് പഠിക്കുന്നത് തന്നെയാണ് ഉചിതം. അരങ്ങേറ്റത്തിന് വേണ്ടി സന്താനഗോപാലമാണ് പഠിച്ചത്. അരങ്ങേറ്റത്തിന് തൊട്ടുമുന്നേ നാട്ടിൽ വന്നാണ് അവസാന വട്ട പരിശീലനം നടത്തിയതെന്നും ഗുരുവിനെ നേരിൽ കണ്ട് അവതരിപ്പിക്കുമ്പോൾ പലതും മറന്നു പോയിരുന്നുവെന്നും ലക്ഷ്മി പറയുന്നു. കലയുടെ നിലനിൽപ്പിനായി വിദൂര രാജ്യത്ത് നിന്ന് പോലും ആളുകൾ എത്തുന്നതിന്റെ സന്തോഷം ലക്ഷ്മിയുടെ ഗുരുവും പങ്കുവച്ചു.

Tags: kadhakaliLakshmi
ShareTweetSendShare

More News from this section

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ”; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനെതിരെ തുറന്നടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദ് മരിച്ചു; ഇതേ പോസ്റ്റിലിടിച്ച് ക്ഷേത്രപൂജാരിക്കും പരിക്ക്

Latest News

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies