ബെംഗളൂരു: പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് വലിയ പങ്കുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. എച്ച്എഎല്ലിന്റെ സൗകര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്തുകയായിരുന്നു കേന്ദ്രമന്ത്രി.
സർക്കാർ ലക്ഷ്യം വയ്‌ക്കുന്ന വികസിത ഭാരതത്തിലേക്ക് ബൃഹത്തായ സംഭാവനകൾ നൽകാൻ എച്ച്എഎല്ലിന് സാധിക്കുന്നു. പ്രതിരോധ മേഖലയിലെ വികസനത്തിനും ഉത്പാദനത്തിനും വിതരണത്തിനും കേന്ദ്രത്തെ പിന്തുണയ്‌ക്കാൻ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രോയ്‌ക്കായി നൽകുന്ന വിവിധ ഉപകരണങ്ങളുടെയും മറ്റും പ്രദർശനവും നടത്തി. എച്ച്എഎല്ലിന്റെ നിർമാണ മികവിൽ പിറന്ന ലൈറ്റ് കോപാക്ട് ഹെലികോപ്റ്ററായ തേജസും മന്ത്രി സന്ദർശിച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് കേന്ദ്രം നൽകുന്ന പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായി എച്ച്എഎൽ സിഎംഡി സി.ബി അനന്ദകൃഷ്ണൻ അറിയിച്ചു.