അംബാനി കുടുംബത്തിലെ കല്യാണ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അവസാനിക്കുന്നില്ല. സെലിബ്രിറ്റികൾ അടക്കം അംബാനി കുടുംബത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവയ്‌ക്കുമ്പോൾ രസകരമായ അടിക്കുറിപ്പും ചിത്രവുമായെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ‘അനന്ത് രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്.’ എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഫ്ലോറൽ പ്രിന്റിലെ ഓഫ് വൈറ്റ് ഓർഗൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അനന്ത് രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്’ എന്ന അടിക്കുറിപ്പോടെ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങൾ പങ്കുവച്ച ക്യാപ്ഷന് സമാനമായ രീതിയിലുളള അഹാനയുടെ വാക്കുകൾ ആരാധകർക്കും രസകരമായി.
നർമ്മത്തിൽ ചാലിച്ച അടിക്കുറിപ്പിന് മറുപടികളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. അംബാനി കല്യാണത്തിന് മറ്റ് താരങ്ങൾ ധരിച്ചതിനെക്കാൾ നല്ല ലുക്കെന്നായിരുന്നു ഒരാളുടെ കമന്റ്. മലയാളത്തിൽ നിന്നും പൃഥ്വിരാജും ഭാര്യ സുപ്രിയയും മാത്രമല്ല അഹാനയും എത്തിയോ? എന്നായിരുന്നു മറ്റൊരു കമന്റ്.
View this post on Instagram
നിമിഷ നേരങ്ങൾക്കുള്ളിലാണ് അഹാനയുടെ പോസ്റ്റ് വൈറലായത്. മലയാള സിനിമയിൽ നിന്ന് പൃഥ്വിരാജും സുപ്രിയ മേനോനും മാത്രമാണ് ആനന്ത് അംബാനി വിവാഹത്തിൽ പങ്കെടുത്തത്.















