ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൗറീഷ്യസിലേക്ക്. ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനുമാണ് സന്ദർശനം. ചൊവ്വാഴ്ച തുടങ്ങുന്ന സന്ദർശനം രണ്ട് ദിവസം നീളും
കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങിന് കഴിഞ്ഞ മാസം മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥും എത്തിയിരുന്നു. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണെന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചക്കുണ്ട്.
കൂടാതെ മറ്റ് മൗറീഷ്യൻ മന്ത്രിമാരുമായും കൂടിക്കാഴ്ച ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും അയൽ രാജ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യയുടെ നയത്തിനും ഈ കൂടിക്കാഴ്ച കൂടുതൽ കരുത്തേകും. ഇതിന് മുമ്പ് 2021ലാണ് എസ് ജയശങ്കർ മൗറീഷ്യസിൽ പോയത്. അന്നും പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.















