ടി20 ലോകകപ്പ് നേടിയതിന് പിന്നാലെയാണ് കോലി ലണ്ടനിലേക്ക് പറന്നത് . ഭാര്യ അനുഷ്‌ക ശർമ്മ മക്കളുമായി ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്. ലോകകപ്പ് നേടിയ സന്തോഷം തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പങ്ക് വയ്‌ക്കാനാണ് കോലിയും ലണ്ടനിലേക്ക് പോയത്.
ഇതിനു പിന്നാലെയാണ് അനുഷ്‌കയും കോലിയും ലണ്ടനിലെ യൂണിയൻ ചാപ്പലിൽ വെച്ച് നടന്ന കൃഷ്ണ ദാസിന്റെ കീർത്തൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ ഇരുവരും ഭക്തിയോടെ കൈകൊട്ടുന്നതും , പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അനുഷ്‌ക ”ജയ്‌റാം ശ്രീറാം” ആലപിക്കുന്നതും കാണാം. തൊട്ടടുത്തിരുന്ന് കോഹ്ലി ധ്യാനിക്കുന്നതും കാണാനാകും . കഴിഞ്ഞ വർഷവും കൃഷ്ണദാസ് കീർത്തൻ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു.
നീം കരോളി ബാബയുടെ ശിഷ്യനാണ് ജെഫ്രി കഗൽ എന്ന് പേരുള്ള കൃഷ്ണ ദാസ്. തന്റെ ആത്മീയ യാത്രയ്‌ക്കിടെ അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. തുടർന്ന് നീം കരോളി ബാബയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു.















