ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴും അടിമവംശം നിലനിൽക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ആൾ പരാതി നൽകാൻ പാർട്ടിയുമായി കൂടിയാലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് അടിമത്തം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നാണ് വാചസ്പതി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.

‘അമേരിക്കയിൽ അടിമത്തം നിർത്തലാക്കുന്നതിനും 10 വർഷം മുമ്പ് തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാൽ അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇന്നത്തെ ഒരു പത്രം വായിച്ചപ്പോൾ മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആർക്കുമില്ല. ഇതിന്റെ പേരിൽ സർക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.

എങ്കിലും സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ഇപ്പൊൾ മുതലാളി എറിഞ്ഞ് നൽകിക്കൊണ്ടിരിക്കുന്ന എല്ലിൻ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി, താൻ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാൻ പാടില്ല എന്ന ചിന്ത ഇത് മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവർക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല.’-സന്ദീപ് വാചസ്പതി പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവും മുൻ എംപിയുമായ കെ.വി സുരേന്ദ്രനാഥിന്റെ പഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായർ. 42 വർഷമായി ഇദ്ദേഹം പൊതു പ്രവർത്തന രം​ഗത്തും സജീവമാണ്. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് വരെ എഴുതിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളാണ് പത്രക്കുറിപ്പിൽ ഉള്ളത്.

ബാഗ് തലയണയാക്കി കുറച്ചു നേരം കിടന്നു. ഓരോ മണിക്കൂറും ഓരോ ദിവസമായി തോന്നി. ഇന്നലെ രാവിലെ ലിഫ്റ്റിന് അടുത്തെത്തി ഒരാൾ മുട്ടി. ഹലോ ഹലോ ഇവിടെ ആളുണ്ടെന്ന് ഞാൻ പറ ഞ്ഞു. ബാഗുമായി പുറത്തേക്കു ചാടാൻ അയാൾ ആവശ്യപ്പെട്ടു. ദൈവദൂതനെപ്പോലെ വന്ന അയാളാണ് എന്റെ ജീവൻ രക്ഷിച്ചത്. എന്റെ സ്ഥാനത്തു ഗർഭിണിയോ കാൻസർ രോഗിയോ ഒക്കെ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നു പറയാൻ കഴി യില്ല. സംഭവത്തിൽ “പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും”. ജീവിതം തിരിച്ചുകിട്ടിയതുതന്നെ അദ്ഭുതമാണെന്നുമാണ് രവീന്ദ്രൻ നായരുടെ വാക്കുകൾ.

Tags: sandeep vachaspathiTrivandrum medical College
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies