കാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. കാഞ്ഞങ്ങാട്ട് നിന്ന് ബേക്കലിലേക്ക് ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്.
എതിർവശത്തെ സീറ്റിലിരുന്ന യാത്രക്കാരന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലൊരു മോശം പ്രവൃത്തിയുണ്ടായതെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ ലൈംഗികഛേഷ്ടകൾ ശ്രദ്ധയിൽപ്പെട്ടതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ഇതിനിടയിൽ യുവതിക്ക് നേരെ ഇയാൾ നഗ്നതാപ്രദർശനം നടത്തുന്നതും വീഡിയോയിലുണ്ട്. ശല്യം സഹിക്കാൻ വയ്യാതെ കണ്ടക്ടറെ വിവരം അറിയിക്കാൻ തുടങ്ങിയപ്പോഴേക്കും ഇയാൾ ബസിൽ നിന്നിറങ്ങി ഓടിയതായും യുവതി പറഞ്ഞു.















