ന്യൂഡൽഹി: ജസ്റ്റിസ് ഡി കൃഷ്ണകുമാറിനെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദ്ദേഹം. നിലവിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവൻ അടുത്തിടെ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.
ജസ്റ്റിസ് കൃഷ്ണകുമാർ ഹൈക്കോടതിയിൽ സിവിൽ, ക്രിമിനൽ, റിട്ട് വ്യവഹാരങ്ങളിൽ വളരെ നീണ്ട വിപുലമായ പ്രാക്ടീസ് ഉള്ളയാളാണ്.
1963 മെയ് 22ന് ധാരാപുരത്ത് ജനിച്ച കൃഷ്ണകുമാർ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കി 1987ൽ അഭിഭാഷകനായി എൻറോൾ ചെയ്തു.1991 മുതൽ 1996 വരെ ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു.സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു.1998 മുതൽ 1999 വരെ അഡീഷണൽ സെൻട്രൽ ഗവൺമെൻ്റ് സ്റ്റാൻഡിംഗ് കൗൺസലായി സേവനമനുഷ്ഠിച്ചു.
2016 ഏപ്രിൽ 7 ന് മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായി.















