റോൾസ് റോയ്‌സ് ഹെഡ് ഡിസൈനറായ ഇയാൻ കാമറൂൺ കൊല്ലപ്പെട്ടു .74 വയസ്സുള്ള, കാമറൂണിനെ ജർമ്മനി ബവേറിയയിലുള്ള വീട്ടിലാണ് വാതിൽപ്പടിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് .
വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗാരേജിലേക്കുള്ള വൈദ്യുതി കേബിളുകൾ മുറിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് . സംഘം കാമറൂണിന്റെ ഹെർഷിംഗിലെ വസതിയിൽ സൂക്ഷ്മമായി തിരച്ചിൽ നടത്തുകയാണ്. നായ്‌ക്കളുടെയും ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് അന്വേഷണം.
വിൻ്റേജ് കാറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട കാമറൂൺ, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2013-ലാണ് റോൾസ് റോയ്‌സിൽ നിന്ന് വിരമിച്ചത് . 3 സീരീസ്, Z8, ഫാൻ്റം, ഗോസ്റ്റ് തുടങ്ങിയ മോഡലുകൾ രൂപകൽപ്പന ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 3 മില്യൺ പൗണ്ട് വിലയുള്ളതാണ് ഇയാന്റെ ജർമ്മനിയിലെ വസതി.