ചെന്നൈ: തിരുച്ചി-തഞ്ചാവൂർ ദേശീയ പാതയിൽ കാൽനട യാത്രാ സംഘത്തിലേക്ക് വാൻ ഇടിച്ച് കയറി നാല് തീർഥാടകർ മരിച്ചു.തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരം മാരിയമ്മൻ ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു അപകടം.
സെങ്കിപ്പട്ടി മേഖലയിൽ വെച്ച് വാൻ നിയന്ത്രണം വിട്ട് യാത്രാ സംഘത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവരിൽ നാലുപേർ സംഭവസ്ഥലത്തു വെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സംഗീതയെയും ലക്ഷ്മിയെയും തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ കിട്ടാതെ ലക്ഷ്മി മരിച്ചതോടെ മരണസംഖ്യ 5 ആയി. പുതുക്കോട്ട ജില്ലയിലെ ഗന്ധർവ്വകോട്ടയ്‌ക്കടുത്തുള്ള കണ്ണുകുടിപ്പട്ടി സ്വദേശികളായ ഇവരെല്ലാം ദിവസക്കൂലിക്കാരായി ജോലി ചെയ്തവരാണ്.
പോലീസ് സ്ഥലത്തെത്തി മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ : മാലൈ മലർ















