ലക്നൗ ; മുഹറം ആഘോഷങ്ങൾ സമാധാനപരമായി നടത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ആഘോഷങ്ങൾ നിയമങ്ങൾ പാലിച്ചാകണമെന്നും , അല്ലെങ്കിൽ വീട്ടിൽ തന്നെ കഴിയണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ആഘോഷവേളയിൽ ഒരു തരത്തിലുള്ള അക്രമവും വെച്ചുപൊറുപ്പിക്കില്ല . നേരത്തെ മുഹറം കാലത്ത് താസിയയുടെ പേരിൽ വീടുകൾ തകർത്തു, മരങ്ങൾ മുറിച്ചുമാറ്റി, ഇപ്പോൾ സാഹചര്യം മാറി, സമാധാനപരമായ ഘോഷയാത്രകൾ മാത്രം.ക്രമസമാധാനം ഉറപ്പിച്ചാകണം ആഘോഷങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വഡോദരയിലെ സാവ്‌ലിയിൽ മുഹറം ദിനത്തിൽ പലസ്തീൻ പതാക ഉയർത്തിയത് വിവാദമായി. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത് .