എത്ര വലിയ പ്രതിബന്ധങ്ങളും തകർത്ത് മുന്നേറുന്നവരാണ് ഇന്ത്യൻ മാർക്കോസ് കമാൻഡോകൾ . അതികഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകുന്ന ഇവർ ജീവിതത്തിലുട നീളം ആ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യും . അതിന് ഉത്തമ ഉദാഹരണമാണ് മാർക്കോസ് യൂണിറ്റിൽ നിന്ന് വിരമിച്ച ഓഫീസറായ ഡിഎസ് നേഗി.
ആഴമുള്ള കനാലിൽ മുങ്ങി പോകാൻ തുടങ്ങിയയാളെയാണ് നേഗി ജീവിതത്തിലേയ്‌ക്ക് മടക്കിയെത്തിച്ചത് . നേഗിയുടെ സഹപ്രവർത്തകനായ നേവു ഉദ്യോഗസ്ഥനാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.
“രക്ഷിക്കപ്പെട്ട മനുഷ്യനെ മറികടന്ന് നേഗിയുടെ ധീരത നിറഞ്ഞു. പ്രായവും തൊഴിലും സേവനത്തിനും ധീരതയ്‌ക്കും തടസ്സമല്ലെന്ന് സമൂഹത്തിന് ശക്തമായ ഓർമ്മപ്പെടുത്തലായി ഇത് . ആ നിസ്വാർത്ഥ പ്രവൃത്തി, ആവശ്യമുള്ളപ്പോഴെല്ലാം സഹായഹസ്തം നീട്ടാൻ നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. സാഹചര്യങ്ങൾ,” വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു .
വീഡിയോയുടെ അവസാനമാണ് ഡിഎസ് നേഗി ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത് . ഒട്ടേറെ പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത് .നേഗി രക്ഷിച്ച യുവാവിന്റെ പിതാവും കണ്ണീരോടെ കൈകൂപ്പി നിൽക്കുന്നതും കാണാം.















