ശ്രീനഗർ: അമർനാഥ് യാത്രയുടെ സുരാക്ഷാ ക്രമീകരണങ്ങളും തീർത്ഥാടകർക്കുള്ള സൗകര്യങ്ങളും കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വിലയിരുത്തി. സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലേ ബൽതാൽ ബേസ് ക്യാമ്പ് ബുധനാഴ്ച മന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ഇന്നലെ രാവിലെ ബൽതാൽ ബേസ് ക്യാമ്പിലെത്തിയ റിജിജു യാത്രയുടെ ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ തീർത്ഥാടനം നടത്തുന്ന ഭക്തർക്ക് സുരക്ഷ, ആരോഗ്യം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. അമർനാഥ് യാത്രയെക്കുറിച്ചും തീർഥാടകർക്കുള്ള സൗകര്യങ്ങളെക്കുറിച്ചും മന്ത്രിക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര ജൂൺ 29 നാണ് ആരംഭിച്ചത്. അമർനാഥിൽ ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി.















