മസ്‌കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപെട്ട എണ്ണക്കപ്പൽ കണ്ടെത്താനുളള തെരച്ചിലിൽ ഇന്ത്യൻ നാവിക സേനയും. ഐഎൻഎസ് തേഗ് കപ്പലാണ് തെരച്ചിലിൽ പങ്കെടുക്കാൻ തിരച്ചത്. നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനമായ പി 81 ഉം ദൗത്യത്തിൽ പങ്കുചേരും.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കോമറോസിന്റെ പതാകയുളള കപ്പലാണ് അപകടത്തിൽപെട്ടത്. കപ്പലിലെ 16 ജീവനക്കാരിൽ 13 പേരും ഇന്ത്യക്കാരാണ്. ബാക്കി മൂന്ന് പേർ ശ്രീലങ്കൻ സ്വദേശികളും
പ്രസ്റ്റീജ് ഫാൽക്കൺ എന്ന പേരുളള കപ്പലാണ് അപകടത്തിൽപെട്ടത്. കപ്പലിനായുളള തെരച്ചിൽ തുടരുകയാണെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവന്നിട്ടില്ല.















