ശ്രീനഗർ: ദോഡയിൽ ഓപ്പറേഷൻ പുരോഗമിക്കുന്നതായി ഡിഐജി ശ്രീധർ പാട്ടീൽ. ഏറ്റുമുട്ടൽ നടന്ന കാസിഗഡിലെ പ്രദേശം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെയാണ് പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ ഓപ്പറേഷൻ വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. ഇതിന് പിന്നാലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.















