ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നിസാൻ നാലാം തലമുറ എക്സ്-ട്രെയിലിന്റെ ലുക്ക് വെളിപ്പെടുത്തി കമ്പനി. ഒരു സിബിയു ആയാണ് എസ്‌യുവി എത്തുന്നത്. എക്‌സ്-ട്രെയിലിന്റെ കൂടി വരവോടെ നിസാൻ ഇന്ത്യയുടെ നിര ഇരട്ടിയാകും. നിലവിൽ അതിന്റെ പോർട്ട്‌ഫോളിയോയിൽ മാഗ്‌നൈറ്റ് കോംപാക്റ്റ് എസ്‌യുവി മാത്രമേ ഇന്ത്യയിൽ ഉള്ളൂ.
സിഎംഎഫ്-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം-തലമുറ എക്‌സ്-ട്രെയിൽ 2021 മുതൽ 5-ഉം 7-ഉം സീറ്റോടു കൂടി വിദേശത്ത് വിൽപ്പന ആരംഭിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തുന്നത് ഇപ്പോഴാണ്.
ഡയമണ്ട് ബ്ലാക്ക്, ഷാംപെയ്ൻ സിൽവർ, പേൾ വൈറ്റ് എന്നിങ്ങനെ വിവിധ കളർ ഓപ്ഷനുകളിൽ നിസാൻ എക്സ്-ട്രെയിൽ ലഭ്യമാകും. എക്സ്-ട്രെയിലിന് 4,680 എംഎം നീളവും 1,840 എംഎം വീതിയും 1,725 എംഎം ഉയരവുമാണ്. 2,705 എംഎം നീളമുള്ള വീൽബേസും വാഹനത്തിനുണ്ട്. 7 സീറ്റാണ് ഈ എസ്‌യുവിക്ക്. 5.5 മീറ്റർ ടേണിംഗ് റേഡിയസും 210 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്, കൂടാതെ 255/45 R20 ടയറുകളുമുണ്ട്.
1.5 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. യൂണിറ്റ് ഒരു വേരിയബിൾ കംപ്രഷൻ അനുപാതം അവതരിപ്പിക്കുന്നു. കൂടാതെ 163hp ഉം 300Nm ഉം ഉത്പാദിപ്പിക്കുന്ന 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും. ഷിഫ്റ്റ്-ബൈ-വയർ CVT ഓട്ടോ ഗിയർബോക്സുമായി പവർട്രെയിൻ ജോടിയാക്കും.















