'ജെ.ഡി വാൻസ് ഇന്ത്യൻ വിഭവം തയ്യറാക്കും, പഠിച്ചത് എന്റെ അമ്മയിൽ നിന്ന്'; വാചാലയായി ഭാര്യ ഉഷ ചിലകുരി
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ജെ.ഡി വാൻസ് ഇന്ത്യൻ വിഭവം തയ്യറാക്കും, പഠിച്ചത് എന്റെ അമ്മയിൽ നിന്ന്’; വാചാലയായി ഭാര്യ ഉഷ ചിലകുരി

Janam Web Desk by Janam Web Desk
Jul 18, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

” ആദ്യം സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. അന്നും ഇന്നും എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും രസകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്”. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി വാൻസിനെ കുറിച്ച് സഹധർമിണി ഉഷ ചിലകുരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

യുഎസിലെ മിൽവാക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ തിങ്ങിനിറഞ്ഞ സദസിനെ നോക്കി അഭിമാനത്തോടെയാണ് ഭർത്താവ് വാൻസിനെ കുറിച്ച് ഉഷ വാചാലയായത്. സദസിനെ അഭിസംബോധന ചെയ്തപ്പോൾ വാൻസിന്റെയും ഉഷയുടെയും സ്‌കൂൾ കാലഘട്ടത്തിലെ മനോഹരമായ പ്രണയ നാളുകളിലേക്കുള്ള ഒരു തിരിച്ചുപോക്കുകൂടിയായിരുന്നു അത്..

” വാൻസിനെ കുറിച്ച് രണ്ട് വാക്ക് പറയാൻ ആവശ്യപ്പെട്ടപ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം നിങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ നന്നായി അറിയാം. ഞാൻ കണ്ടതിൽ വച്ച് അന്നും ഇന്നും ഒരുപോലെ രസകരമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേംബ്രിഡ്ജിൽ പഠിക്കുമ്പോഴാണ് വാൻസുമായി പ്രണയത്തിലാവുന്നത്.

തൊഴിലാളി വർഗത്തിനായി അധ്വാനിക്കുന്ന വ്യക്തിയാണ് വാൻസ്. കുട്ടിക്കാലത്തുണ്ടായ മാനസികാഘാതങ്ങളെ അതിജീവിച്ച് വന്ന അദ്ദേഹം ഇറാഖിലെ നേവിയിൽ സേവനം അനുഷ്ഠിച്ചു. എങ്കിലും ഒഴിവു സമയങ്ങൾ അദ്ദേഹത്തിന് നായകുട്ടികളെ കളിപ്പിക്കുന്നതിനും സിനിമകൾ കാണുന്നതിനോടുമായിരുന്നു താത്പര്യം.”- ഉഷ പറഞ്ഞു.

” Meat and potato guy” എന്ന വിശേഷണമാണ് വാൻസിനെ അഭിസസംബോധന ചെയ്യുന്നതിനിടയിൽ ഉഷ പ്രയോഗിച്ചത്. ഭാരതീയ സംസ്‌കാരത്തോട് ഏറെ ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് വാൻസ്. ഇന്ത്യൻ ഭക്ഷണങ്ങളോട് താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം തന്റെ മാതാവിൽ നിന്നാണ് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പഠിച്ചെടുത്തതെന്നും ഉഷ വ്യക്തമാക്കി.

ഉഷയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ജെ ഡി വാൻസ് 2020ൽ മെഗിൻ കെല്ലി ഷോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ‘ ഉറച്ച സ്ത്രീ ശബ്ദമാണ് ‘ ഉഷയ്‌ക്കെന്നും ഭാര്യയെ കുറിച്ചോർക്കുമ്പോൾ തനിക്കെപ്പോഴും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: Indian FoodUsha ChilakuriJ D Vance
ShareTweetSendShare

More News from this section

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Latest News

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies