സോൾ: സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകി ദക്ഷിണ കൊറിയൻ സുപ്രീം കോടതി. ജീവതപങ്കാളിക്ക് സർക്കാർ നൽകുന്ന ഏല്ലാം ആനുകൂല്യങ്ങൾക്കും സ്വവർഗ ദമ്പതികൾക്കും അർഹതയുണ്ടെന്ന് കോടതി വിധിച്ചു.
സ്വവർഗ വിവാഹം നിയമവിദ്ധമാണ്. ഇതിനിടെയാണ് സുപ്രീംകോടതിയുടെ വിധി ചർച്ചയാകുന്നത്. ദേശീയ ആരോഗ്യ ഇൻഷുറൻസ് സർവീസ് പ്രകാരമുള്ള ഇൻഷുറൻസ് കവറേജ് സ്വവർഗ ദമ്പതികൾക്കും നൽകണമെന്ന സോൾ ഹൈക്കോടതിയുടെ നേരത്തെയുള്ള തീരുമാനം സുപ്രീംകോടതി ശരിവച്ചു. ലിംഗഭേദം കാരണം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ജോ ഹീ-ഡെ പറഞ്ഞു.
സ്വവർഗ പങ്കാളികളായ സോങ്-വൂക്കും കിം യോങ്-മിന്നും സംസ്ഥാന ആരോഗ്യ ഇൻഷുറൻസിൽ നിന്നുള്ള പങ്കാളി ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കഴിഞ്ഞ വർഷം ആദ്യം സോൾ ഹൈക്കോടതി വിധിച്ചിരുന്നു.