നിരന്തരം ശബ്ദമുണ്ടാക്കി ശല്യം ചെയ്ത കാക്കയെ കെട്ടിയിട്ട കടയുടമയ്‌ക്ക് നേരിടേണ്ടിവന്നത് അതിലും വലിയ കോലാഹലം. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോണസീമ ജില്ലയിലെ തടിപാക മാർക്കറ്റിലാണ് വിചിത്രമായ സംഭവം. കോഴിക്കടയുടമയാണ് നിരന്തരം ശല്യം ചെയ്ത കാക്കയെ കയറുകൊണ്ട് കെട്ടിയിട്ടത്. എല്ലാ ദിവസവും നിർത്താതെയുള്ള കാക്കയുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ വന്നതോടെ ശബ്ദിക്കാതിരിക്കാൻ കാക്കയെ കടയുടമ കയറിൽ കെട്ടി ഇടുകയായിരുന്നു. ഇതിന് പിന്നാലെ പുതിയ പ്രശ്നവും ആരംഭിച്ചു.
ബന്ധനത്തിലായ കാക്കയുടെ കരച്ചിൽ കേട്ട് അൽപ്പസമയത്തിനകം ചന്തയിൽ മറ്റു കാക്കകൾ തടിച്ചുകൂടി. നൂറുകണക്കിന് കാക്കകൾ ഒരുമിച്ചു കൂടിയതോടെ ശബ്ദം അസഹനീയമാകുകയായിരുന്നു. കാക്കകൾ ഒരേ സ്വരത്തിൽ കരയാൻ തുടങ്ങി. കാക്കകളുടെ കാതടപ്പിക്കുന്ന കരച്ചിൽ കേൾക്കാൻ തുടങ്ങിയതോടെ ചന്തയിലെ മറ്റ് കച്ചവടക്കാരെല്ലാം ബഹളവും തുടങ്ങി.
కాకి అరిచి విసిగిస్తుందని తాడుతో కట్టేసిన ఓ చికెన్ షాప్ యజమాని
అంబేద్కర్ కోనసీమ జిల్లా తాటిపాక డైలీ మార్కెట్లో ఒక కాకి అరిచి విసిగిస్తుందని దాన్ని ఓ చికెన్ షాప్ యజమాని తాడుతో కట్టేశాడు.. అయితే కాకిని బంధించడంతో అక్కడకు వందలాది కాకులు చేరుకుని అరవడం మొదలెట్టాయి.
కాకుల గోలను… pic.twitter.com/08GzAC94px
— Telugu Scribe (@TeluguScribe) July 17, 2024
“>
കരച്ചിൽ സഹിക്കവയ്യാതെ മറ്റു കടയുടമകൾ കോഴിക്കട ഉടമയോട് കാക്കയെ കെട്ടഴിച്ചുവിടാൻ ആവശ്യപ്പെട്ടു. കോഴിക്കട ഉടമയ്‌ക്ക് കാക്കയെ വിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവസാനം കാക്കേ മോചിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. പുറത്തുവന്ന വീഡിയോയിൽ കെട്ടിയിട്ട കാക്കയും കൂട്ടം കൂടി ശബ്ദമുണ്ടാക്കുന്ന മറ്റു കാക്കകളെയും കാണാം.