ലണ്ടനിലേക്ക് സ്ഥിരതാമസം മാറ്റുന്നുവെന്ന പ്രചാരണങ്ങൾക്കിടെ ഇളയ മകൻ അകായിക്കൊപ്പം കോലി-അനുഷ്ക ദമ്പതികളെ ലണ്ടനിലെ തെരുവിലെ പൂക്കടയിലെത്തിയത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മകനെ തോളിലെടുത്ത് നിൽക്കുന്ന കോലിയെയും തൊട്ടടുത്ത് പൂക്കൾ തിരഞ്ഞെടുക്കുന്ന അനുഷ്കയെയുമാണ് വൈറലായ വീഡിയോയിൽ കാണാനാവുന്നത്.
ഇന്ത്യയിലെ താരപ്രഭയിലുള്ള ജീവിതം ഉപേക്ഷിച്ച് സാധാരണ ജീവിതം ആസ്വദിക്കാനാണ് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. മകൾ വമികയെ ഇവർക്കൊപ്പം വീഡിയോയിൽ കണ്ടില്ല. വീഡിയോ പെട്ടെന്ന് വൈറലായി. നേരത്തെ ലണ്ടനിലെ ഒരു മ്യൂസിക് പ്രോഗ്രാമിലും താരദമ്പതികൾ പങ്കെടുത്തിരുന്നു.
അതേസമയം ശ്രീലങ്കയുമായുള്ള പരമ്പരയിൽ ഏകദിന ടീമിൽ കോലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 ലോകകപ്പിന് ശേഷം ലണ്ടനിലേക്ക് മടങ്ങിയ താരം ശ്രീലങ്ക പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഗംഭീറിന്റെയും രോഹിത്തിന്റെയും നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
Akaay Kohli in his Papa’s Lap. 🩷 pic.twitter.com/dvj7RG76s8
— Virat Kohli Fan Club (@Trend_VKohli) July 18, 2024