ന്യൂഡൽഹി: 2030-ൽ ഇന്ത്യയ്‌ക്ക് 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉത്പാദനം നടത്താൻ സാധിക്കുമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. ഇലക്ട്രോണിക്സ് ഉത്പാദനം വർദ്ധിക്കുകയും അതുവഴി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് സർക്കാരിന്റെ നയപരമായ പിന്തുണ ആവശ്യമാണ്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിലൂടെ 35,000 കോടി ഡോളർ കൈവരിക്കാം. ഇതിന്റെ 35 ശതമാനം വരെ വെയറബിൾ/ഹിയറബിൾ ഡിവൈസുകളുടെ ഉത്പാദനത്തിലൂടെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധനവ് മൊബൈൽ ഫോൺ നിർമാണത്തിലൂടെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമിക്കുന്നത് ചൈനയിലാണ്. ഇന്ത്യ രണ്ട് ശതമാനം മാത്രമാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. 10,100 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണമാണ് നിലവിൽ രാജ്യത്ത് നടത്തുന്നത്.