ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം ഇപ്പോഴിതാ ഗ്ലോബല്‍ ബോക്സോഫീസില്‍ 1000 കോടി രൂപ നേടിക്കഴിഞ്ഞിരിക്കുന്നു. ചിത്രതിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
സിനിമ ഇറങ്ങിയിട്ട് ഒരു മാസം തികയുമ്പോഴും എങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് പ്രഭാസിന്റെയും അമിതാഭ് ബച്ചന്റെയും ആരാധകർ ഈ സിനിമ വീണ്ടും വീണ്ടും കാണാൻ എത്തുന്നുണ്ട് . എന്നാൽ കൽക്കി 1000 കോടി ക്ലബിൽ കയറി എന്നത് വ്യാജ പ്രചാരണമാണെന്നാണ് ചില സിനിമ നിരൂപകർ വിമർശനം ഉന്നയിച്ചത് . ഇവർക്കെതിരെ ‘കൽക്കി 2898 എഡി’യുടെ ടീം 25 കോടി രൂപ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ.
കൊൽക്കത്തയിലെ സിനിമാ നിരൂപകരായ കേഡലും രോഹിത് ജയ്‌സ്വാളുമാണ് കൽക്കി സിനിമയുടെ അണിയറ പ്രവർത്തകർ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയത് .
‘സമോസ ക്രിട്ടിക്‌സ്’ എന്ന പേരിൽ പ്രശസ്തരാണ് സുമിത്തും രോഹിതും . ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ‘കൽക്കി 2898 എഡി’ സിനിമയുടെ കളക്ഷനെ കുറിച്ച് ട്വീറ്റ് ചെയ്തുകൊണ്ടിരുന്നു. ഈ സിനിമയുടെ നിർമ്മാതാക്കൾ തട്ടിപ്പുകാരാണെന്നും അവർ പറയാറുണ്ടായിരുന്നു. . അതിനു പിന്നാലെയാണ് ‘കൽക്കി 2898 എഡി’യുടെ ടീം ഇരുവർക്കുമെതിരെ 25 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത് . സുമിത്തിനും രോഹിതിനും വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.















