കേരളം ഒന്നടങ്കം പ്രാർത്ഥനയിലാണ്, കാത്തിരിപ്പിലാണ് അർജുൻ എന്ന യുവാവിനായി. കർണാടകയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ ജീവിതത്തിലേക്ക് പൂർവാധികം ശക്തയോടെ തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് മലയാളക്കര. ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിൽപെട്ടിട്ട് അഞ്ച് ദിവസമായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മണ്ണിനടയിൽ അകപ്പെട്ട് ജീവിതത്തിലേക്ക് വന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ അർജുന്റെ തിരിച്ചുവരവും പ്രതീക്ഷയുടെ വെളിച്ചം വീശുന്നു. അപ്രതീക്ഷിതമായി വന്നേത്തുന്ന പ്രകൃതി ദുരന്തങ്ങളിൽ പലരും പകച്ചു നിൽക്കുമ്പോൾ ജീവന്റെ അവസാന തുടിപ്പിനായി തിരച്ചിൽ നടത്തി പലരെയും രക്ഷപ്പെടുത്തിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടങ്ങി ഹിമപാതത്തിൽ നിന്ന് വരെ അതിസാഹസികമായി ജീവൻ പണയപ്പെടുത്തി രക്ഷിച്ചിട്ടുണ്ട്. അത്തരത്തിൽ നടത്തിയ ചില അത്ഭുതകരമായ രക്ഷപ്പെടുത്തൽ ദൗത്യങ്ങളും രണ്ടാം ജന്മം ലഭിച്ചവരെയും അറിയാം.
1. ഉത്തരഖാണ്ഡ് ടണലിൽ നിന്ന് 17 ദിവസത്തിന് ശേഷം 41 പേരെ രക്ഷപ്പെടുത്തിയ ദൗത്യം
आज प्रातः सिलक्यारा पहुंचकर टनल में चल रहे रेस्क्यू ऑपरेशन का स्थलीय निरीक्षण किया। श्रमिकों को बाहर निकालने हेतु 52 मीटर तक पाइप पुश किया जा चुका हैं।
इस दौरान टनल में फंसे श्रमिकों का कुशलक्षेम जाना और चिकित्सकों को श्रमिक भाइयों से निरंतर संपर्क में रहने के निर्देश दिए। सभी… pic.twitter.com/beR3j3A7mS
— Pushkar Singh Dhami (@pushkardhami) November 28, 2023
കഴിഞ്ഞ നവംബറിലാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികൾ അകപ്പെട്ടത്. എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പടെയുള്ളവർ 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. ശ്വാസം അടക്കി പിടിച്ചാണ് ലോകം ആ കാഴ്ച കണ്ടത്.
അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ 57 മീറ്റർ നീളത്തിലാണ് മണ്ണെടുത്താണ് രക്ഷാപ്രവർത്തർ തൊഴിലാളികളെ കണ്ടെത്തിയത്. തുടർന്ന് സ്റ്റീൽ ച്യൂട്ട് തുരങ്കത്തിലേക്ക് കടത്തി വിട്ട് സ്ട്രെച്ചറുകളിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. റിട്ട. ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.
2. ഹരിയാനയിൽ കുഴൽക്കിണറിൽ അകപ്പെട്ട 18 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയ ദൗത്യം
Visuals: The 18 month-old-boy who had fallen into a 60-feet deep borewell in Hisar’s Balsamand village yesterday, has been rescued. #Haryana pic.twitter.com/DMAeoM1tMP
— ANI (@ANI) March 22, 2019
2019 മാർച്ചിലാണ് സംഭവം. 40 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഹരിയാനയിലെ ബൽസമന്ദ് ഗ്രാമത്തിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അകപ്പെട്ട ഒന്നര വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വീടിന് സമീപം കളിച്ച് കൊണ്ടിരിക്കേയാണ് കുട്ടി വീണത്. നൈറ്റ് വിഷൻ ക്യാമറ ഇറക്കി കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
3. സിയാച്ചിനിലെ ഹിമപാതത്തിൽ അകപ്പെട്ട സൈനികനെ രക്ഷപ്പെടുത്തിയ ദൗത്യം
A look at Lance Naik #Hanamanthappa Koppad’s illustrious career https://t.co/sJ2kNbbClv pic.twitter.com/5hYPcbCmeM
— DNA (@dna) February 13, 2016
2016 ഫെബ്രുവരിയിലാണ് സംഭവം. സിയാച്ചിൻ ഹിമാനിയിലുണ്ടായ ഹിമപാതത്തിൽ 25 അടി താഴ്ചയിൽ മഞ്ഞു വീണു. നിരവധി സൈനികരാണ് ഹിമപാതത്തിലകപ്പെട്ടത്. സൈനികരുടെ മൃതദേഹങ്ങൾ വീണ്ടടെുക്കാനായി നടത്തിയ തിരച്ചിലിനിടെയിലാണ് ഒരാളെ ജീവനോടെ കണ്ടെത്തിയത്. ആറ് ദിവസമാണ് ലാൻസ് നായിക് ഹനമന്തപ്പ കോപ്പാട് ഹിമാനിയിൽ അകപ്പെട്ടത്. മൈനസ് 41 ഡിഗ്രി സെൽഷ്യസ് കൊടും തണുപ്പിനെ അതിജീവിച്ച് തിരികെ ജിവിതത്തിലേക്കെത്തിയ സൈനികൻ എട്ട് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയെങ്കിലും ആ രക്ഷപ്പെടൽ ഇന്നും അത്ഭുതമായി തുടരുകയാണ്. 150 സൈനികരാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. ഡോട്ട്, മിഷാ എന്നീ നായക്കുട്ടികളും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു.
4. മഹാരാഷ്‌ട്രയിൽ 200 അടി താഴ്ചയിൽ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ ദൗത്യം
Maharashtra: The six-year-old boy who fell into a borewell near Manchar tehsil in Pune yesterday has been safely rescued after about 16 hrs of rescue operation. pic.twitter.com/o1O1Cenxsh
— ANI (@ANI) February 21, 2019
2019 ഫെബ്രുവരിയിലാണ് രവി പണ്ഡിറ്റ് ഭിൽ എന്ന കുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ. മഹാരാഷ്‌ട്രയിലെ തോറൻഡേൽ ഗ്രാമത്തിൽ റോഡ് നിർമ്മാണ സ്ഥലത്തിന് സമീപം കളിക്കുന്നതിനിടെയാണ് ആറ് വയസുകാരൻ കുഴൽക്കിണറിൽ വീണത്. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ എൻഡിആർഎഫ് കുട്ടിയെ രക്ഷപ്പെടുത്തി.
5. ഹരിയാനയിലെ പ്രിൻസ് ബോർവെൽ റെസ്ക്യൂ
2006-ൽ കുഴൽക്കിണറിൽ അകപ്പെട്ട പ്രിൻസ് എന്ന കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യമാണ് പ്രിൻസ് ബോർവെൽ റെസ്ക്യൂ എന്നറിയപ്പെടുന്നത്. കളിക്കുന്നതിനിടെ കുട്ടി, 60 അടി താഴ്ചയിലുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ അംബാല കൻ്റോൺമെൻ്റിൽ നിന്നുള്ള ഒരു ഖാർഗ കോർപ്സ് ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 16 ഇഞ്ച് വ്യാസമുള്ള കുഴൽക്കിണറിന് സമീപത്തായി മറ്റൊരു ഉപയോഗശൂന്യമായി കുഴൽക്കിണർ കണ്ടെത്തി. ഇതിലൂടെ ഇരുമ്പ് പൈപ്പുകൾ കടത്തിവിട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 50 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനൊടുവിലാണ് ദൗത്യം വിജയകരമായത്.















