തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുള്ള സഹകരണത്തിന് വിദേശ ഏകോപനം (എക്സ്‌റ്റേണൽ കോ-ഓർഡിനേഷൻ) ഡിവിഷൻ രൂപീകരിച്ച് കേരളം. തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിക്കാണ് ചുമതല.
വിദേശ ഇടപെടലുകൾക്ക് കേന്ദ്ര സർക്കാരിനാണ് പൂർണാധികാരം എന്ന നിയമം എന്ന നിലനിൽക്കെയാണ് പിണറായി സർക്കാരിന്റെ പുതിയ നീക്കം . കേരളം സന്ദർശിക്കുന്ന സ്ഥാനപതികളും മറ്റും വിദ്യാഭ്യാസം,തൊഴിൽ, വ്യവസായ മേഖലകളിൽ സഹകരണത്തിന് സന്നദ്ധരാവുന്നുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനം ഉറപ്പുവരുത്താനാണ് വാസുകിയെ നിയോഗിച്ചത്. വാസുകിയെ സഹായിക്കാൻ പൊതുഭരണ (പൊളിറ്രിക്കൽ) വകുപ്പിനെയും ഡൽഹിയിലെ റസിഡന്റ് കമ്മിഷണറെയും ചുമതലപ്പെടുത്തിയതെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികളുടെ ക്ഷേമത്തിന് നോർക്ക വകുപ്പുണ്ട്. നോർക്ക സെക്രട്ടറിയായിരുന്ന സുമൻബില്ലയ്‌ക്ക് നേരത്തേ വിദേശ സഹകരണ ചുമതല നൽകിയിരുന്നു. എന്നാൽ, കേന്ദ്രാധികാരത്തിൽ ഉൾപ്പെടുന്നതിനാൽ അദ്ദേഹം ഇതിൽ ഇടപെട്ടിരുന്നില്ല. അതേസമയം കേരളം ഒരു പ്രത്യേക രാജ്യമൊന്നുമല്ലെന്നും , ഇത്തരം നിർണ്ണായക കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ എങ്ങനെ സാധിക്കുമെന്നും വിമർശനമുയരുന്നുണ്ട്.















