സലാം വെങ്കി എന്ന ബോളിവുഡ് ചിത്രത്തിനിടെ ഉണ്ടായ അനുഭവം പങ്ക് വച്ച് നടി മാലാ പാർവ്വതി . കാജോളുമായി അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു.
ചിത്രത്തിലെ ഏറ്റവും ഇമോഷണലായിട്ടുള്ള സീനിനായി താൻ നേരത്തേ റെഡിയായി നിന്നുവെന്നും എല്ലാവരും ചിരിച്ച് കളിച്ചിരുന്നപ്പോൾ താൻ മാത്രം സീരിയസായി ഇരുന്നുവെന്നും മാലാ പാർവ്വതി പറയുന്നു.
‘ സലാം വെങ്കിയിൽ അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു . കജോളുമായി സക്രീൻ ഷെയർ ചെയ്യാൻ ആ സിനിമയിലൂടെ സാധിച്ചു . പക്ഷെ ആ സിനിമയുടെ ഷൂട്ടിനിടെ മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ടായി . സിനിമയിലെ ഏറ്റവും ഇമ്പോർട്ടന്റായുള്ള ഒരു സീൻ എടുക്കാൻ പോവുകയായിരുന്നു . ഒരു ക്യാരക്ടറിന്റെ മരണം അറിയിക്കുന്ന സീനായിരുന്നു എടുക്കാൻ പോയത് .
സീരിയസായുള്ള സീൻ ആയതുകൊണ്ട് ഞാൻ ആദ്യം തന്നെ അതിന് റെഡിയായി നിന്നു . എന്റെ ചുറ്റിലും ഇരുന്ന് ആൾക്കാർ കളിയും , ചിരിയുമായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല . ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആ സമയത്ത് ആമീർ ഖാൻ വന്ന കാര്യം എല്ലാവരും പറഞ്ഞത് . പുള്ളി എന്റെ പിന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു . ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു ‘ മാലാ പാർവ്വതി പറഞ്ഞു.















