തൃശൂർ: കാട്ടുപന്നിയെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കടിപ്പിച്ച് കൊന്ന് വിൽപ്പന നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. തൃശ്ശൂർ മാന്നാമംഗലത്താണ് ക്രൂരത. സംഭവത്തിൽ മാരയ്‌ക്കൽ സ്വദേശികളായ ബേബി, സഹോദരൻ കുര്യക്കോസ് എന്നിവരാണ് പിടിയിലായത്. മാന്നാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
കണ്ണാറ ഭാഗത്താണ് ഇവർ വൈദ്യുതി കെണി നിർമിച്ചത്. കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുകയായിരുന്നു. ബേബി 2012 നെല്ലിയാമ്പതി വനത്തിൽ വച്ച് കരടിയെ വേട്ടയാടി പിടിച്ചതിനും, 2021-ൽ അബ്കാരി കേസിലും അറസ്റ്റിൽ ആയിട്ടുണ്ട്.















