മലപ്പുറം: നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 കാരന് ചെള്ളുപനി(scrubtyphus) സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച് സാമ്പിളാണ് പോസിറ്റീവായത്. പരിശോധന ഫലം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
ഇന്നലെയാണ് ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നിപ രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ 14കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്രവം വിശദ പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധനാഫലം ഇന്ന് വൈകുന്നരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















