ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) വിജയിക്കുന്നവർക്കാണ് അഡ്മിഷൻ ലഭിക്കുക. രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശനപരീക്ഷ. ഒന്നാം ഘട്ടം 2025 ജനുവരി 18-നും രണ്ടാം ഘട്ടം 2025 ഏപ്രിൽ 12-നുമാകും നടത്തുക. 2013 മേയ് ഒന്നിനും 2015 ജൂലൈ 31-നുമിടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കാകും 75 ശതമാനം സീറ്റുകൾ. ഇവർ അംഗീകൃത സ്‌കൂളുകളിൽ നിന്ന് 3,4,5 ക്ലാസുകൾ പാസായിരിക്കണം.
ഒരു മണിക്കൂർ സമയം കൊണ്ട് 50 മാർക്കിന്റെ 40 ചോദ്യങ്ങളാണ് മെൻ്റൽ എബിലിറ്റി സെക്ഷനിൽ ചോദിക്കുക. അരിത്തമെറ്റിക് സെക്ഷനിൽ 20 ചോദ്യങ്ങൾ, 25 മാർക്ക്, 30 മിനിറ്റും ലാംഗ്വേജ് വിഭാഗത്തിൽ 20 ചോദ്യങ്ങൾ, 25 മാർക്ക്, 30 മിനിറ്റ്. എല്ലാ സെക്ഷനുകളിലെയും നൂറ് മാർക്കിനായി 80 ഒബജെക്ടീവ് ചോദ്യങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് navodaya.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















